മൂന്നാർ: ഹൈറേഞ്ചിനെ പശ്ചാത്തലമാക്കി എഴുതിയവരും ഹൈറേഞ്ചിൽ നിന്നുള്ള എഴുത്തുകാരും 'തേയില' യുടെ കുടക്കീഴിൽ ഒന്നിക്കുന്നു. ഡിസംബർ 14ന് മൂന്നാറിലാണ് തേയില സാഹിത്യ സംഗമം. എല്ലാ വർഷവും ഡിസംബറിൽ സാഹിത്യ സംഗമം സംഘടിപ്പിക്കുകയാണ് ലക്ഷ്യം. മൂന്നാർ ജി.വി എച്ച് .എസ്. എസ് ശതാബ്ദിയോടനുബന്ധിച്ച് വനംവന്യ ജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ വർഷം തേയില സംഘടിപ്പിക്കുന്നത്. ഹൈറേഞ്ചിൽ നിന്നുള്ള തമിഴ്, മലയാളം, ഇംഗ്ലീഷ് എഴുത്തുകാരും ഹൈറേഞ്ചിനെ കുറിച്ച് വിവിധ ഭാഷകളിൽ എഴുതിയവരും പങ്കെടുക്കം. തേയില എന്നത് ഹൈറേഞ്ചിന്റെ ജീവിതത്തിന്റെ ഭാഗമായതിനാലാണ് ആ പേര് സ്വീകരിക്കാൻ കാരണം. വിവരങ്ങൾക്ക് 6282037859 എന്ന മൊബൈൽ നമ്പരിൽ എം .ജെ ബാബുവിനെ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഡോ.എസ് ജയലക്ഷ്മി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |