
പെരുമ്പാവൂർ: വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിലെ വൃശ്ചികം ഒന്നാം തീയതി പെരുന്നാളിന് വികാരി ജോൺ ജോസഫ് പാത്തിക്കൽ കൊടിയേറ്റി. ഇന്ന് രാവിലെ 7.30 ന് വി. മൂന്നിന്മേൽ കുർബാനയ്ക്ക് മെത്രാപ്പൊലീത്ത മാത്യൂസ് മോർ അഫ്രം കാർമ്മികത്വം വഹിക്കും. വൈകിട്ട് 6.30ന് ഡൽഹി ഭദ്രാസനാധിപൻ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ സന്ധ്യാ പ്രാർത്ഥന, തുടർന്ന് പ്രദക്ഷിണം, ആശിർവാദം എന്നിവ നടക്കും. നാളെ രാവിലെ 8.30ന് ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, തമുക്ക് നേർച്ച എന്നിവ നടക്കും. വികാരി ജോൺ ജോസഫ് പാത്തിക്കൽ, സഹവികാരിമാരായ ഫാ. എൽദോ എം. പോൾ മറ്റമന, ഫാ. ജോജി മാത്യൂ കുഞ്ഞുവീട്ടികുടിയിൽ, ട്രസ്റ്റിമാരായ അഡ്വ. പി.കെ. ഗിവർഗീസ് പാണ്ടിക്കുടി എന്നിവർ നേതൃത്വം നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |