പാലക്കാട്: സി.ആർ.എഫ് പ്രവൃത്തിയിൽ ഉൾപ്പെട്ട നെന്മാറ-ഒലിപ്പാറ റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണിമംഗലം മുതൽ തിരുവഴിയാട് നരസിംഹ മൂർത്തി ക്ഷേത്രം വരെയാണ് ഗതാഗത നിയന്ത്രണം. നെന്മാറ ഭാഗത്ത് നിന്നുവരുന്ന വലിയ വാഹനങ്ങൾ നെന്മാറ-നെല്ലിയാമ്പതി റോഡിൽ നിന്നും പേഴംപറ ജംഗ്ഷനിൽ നിന്നും മരുതഞ്ചേരി വഴി പൂവച്ചോട് ജംഗ്ഷനിൽ എത്തി ഒലിപ്പാറയിലേക്കും തിരുവഴിയാടിലേക്കും പ്രവേശിക്കാം. ഈ വഴി തന്നെ നെന്മാറായിലേക്കും തിരിച്ചുപോകണം. ചെറിയ വാഹനങ്ങൾ കരിങ്കുളം കരിമ്പാറ-നെന്മാറ വഴിയോ, പാളിയമംഗലം-ആയിലൂർ വഴിയോ പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |