ചിറ്റൂർ: ചിറ്റൂർ ഗവൺമെന്റ് കോളേജിലെ നൂറോളം എൻ.എസ്.എസ് വളണ്ടിയേഴ്സിനായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റഫീഖ് ക്ലാസ് നയിച്ചു. എൻ.എസ്.എസും അതിന്റെ തത്വങ്ങളും എന്താണെന്നും പ്രവർത്തനരീതി എങ്ങിനെയാണെന്നും ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി ചർച്ചയും നടന്നു. ചിറ്റൂർ കോളേജ് പ്രിൻസിപ്പൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.റുബീന സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി എസ്.ആർ.സിബി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |