
കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ (കെ .യു .ഡബ്ല്യു. ജെ) ബ്രേക്കിംഗ് ഡി പദ്ധതിയുടെ കണ്ണൂർ ജില്ലാതല വ്യാപന പരിപാടി ഉദ്ഘാടനം പ്രസ് ക്ലബ്ബിൽ ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ആമുഖഭാഷണം നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഗ്രന്ഥാലയങ്ങളിൽ സ്ഥാപിക്കാനുള്ള ക്യു ആർ കോഡ് ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ പ്രസംഗിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജേഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പ്രശാന്ത് പുത്തലത്ത്, ജസ്‌ന ജയരാജ്, സി നാരായണൻ എന്നിവർ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |