
കണ്ണൂർ : കോർപ്പറേഷനിൽ ആകെയുള്ള 56 ഡിവിഷനുകളിൽ ആദ്യഘട്ടമായി 42 സ്ഥാനാർത്ഥികളെയാണ്പ്രഖ്യാപിച്ച് ബി.ജെ.പി .ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളകുട്ടിയുടെ നേതൃത്വത്തിലാണ് പ്രഖ്യാപനം നടന്നത് . പതിനാലു ഡിവിഷനുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
കോർപ്പറേഷനിൽ ബി.ജെ.പിക്ക് മികച്ച വിജയ പ്രതീക്ഷയുണ്ടെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ പള്ളിക്കുന്ന് ഡിവിഷനിൽ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നിരുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ.ഷൈജു 475 വോട്ടിനാണ് വിജയിച്ചത്.ഇക്കുറി ഉദയംകുന്ന് ഡിവിഷനിൽ ഷൈജു മത്സരിക്കും.പള്ളിക്കുന്ന് ഡിവിഷനിൽ ദീപ്തി വിനോദും മത്സരിക്കും.ടെമ്പിൾ ഡിവിഷനിൽ നിന്ന് മേയർ സ്ഥാനാർത്ഥിയായി അർച്ചന വണ്ടിച്ചാലും ജനവിധി തേടും.
ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
സി.പി.എമ്മും ലീഗും തമ്മിലടിച്ച് അമൃത് പദ്ധതി സ്തംഭിച്ചു
അമൃത് പദ്ധതിക്ക് പുറമെ സെൻട്രൽ ഫിനാൻസ് കമ്മീഷന്റെ ഗ്രാൻഡും ഉൾപ്പെടെ140 കോടി മുടക്കുന്ന മരക്കാർക്കണ്ടി മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ഇതിൽ എഴുപത് കോടിയും കേന്ദ്രസർക്കാരിന്റേതാണ്. മുസ്ലീലീഗും സി.പി.എമ്മും തമ്മിൽ കമ്മീഷനു വേണ്ടിയുള്ള വടംവലി മൂലമാണ് പദ്ധതി ഇല്ലാതാകുന്നത്. കണ്ണൂരിൽ വികസനത്തിന് ഒരു കാഴ്ചപ്പാടുമില്ല. കണ്ണൂരിൽ റെയിൽവെ സ്റ്റേഷൻ വികസനം തടസപ്പെടുത്തുന്നത് എം.പിമാരായ കെ.സുധാകരനും ശിവദാസനുമാണെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.
ബി.ജെ.പി സ്ഥാനാർത്ഥികൾ
പള്ളിയാം മൂല -ഐ.ടി.വിജിഷ,കുന്നാവ് -കെ .മോഹനൻ,കൊക്കേൻപാറ -പി.മഹേഷ്,പള്ളിക്കുന്ന് -ദീപ്തി വിനോദ്,തളാപ്പ് -സുർജിത്ത് റാം,ഉദയംകുന്ന് -വി.കെ.ഷൈജു ,പൊടിക്കുണ്ട് -കെ.ഷൈജു ,കൊറ്റാളി -കെ.വി.രേണുക,അത്താഴക്കുന്ന് -പി.വിദ്യ,കക്കാട്- ഹേമ വേണുഗോപാൽ,തുളിച്ചേരി-എ.കെ.മജേഷ്,കക്കാട് നോർത്ത്-കെ.സജോഷ്,ശാദുലപള്ളി-വി.ഷമിൻ,പള്ളിപ്രം -ആസാദ് ശശീന്ദ്രൻ ,വാരം -സി.കെ.പ്രഷീൽ,വലിയന്നൂർ-പി.ഷാരിക ,പള്ളിപൊയിൽ-യു.ടി.ജയന്തൻ ,കാപ്പാട്-ഷമീർ ബാബു,എളയാവൂ നോർത്ത് -പ്രിയ നമ്പ്യാർ,എളയാവൂർ സൌത്ത് പി.എം.ജയന്തി,മുണ്ടയാട്-എം.പി.രാഗിണി,എടച്ചൊവ്വ -എൻ.സി.പ്രിയ,കാപ്പിച്ചേരി -എം.നിഷിൽ,താഴെചൊവ്വ-ഇ.സുനിത,തിലാന്നൂർ -ടി.സി.മനോജ്,അറ്റടപ്പ-ടി.പി.സ്മിത,ചാല-ടി.ജ്യോതി,എടക്കാട്-എം.ഗിരീഷ് ,കിഴുന്ന എ.ജയലത,തോട്ടട-സി.എച്ച് .വിജിത,ആദികടലായി-യു.കെ.സായൂജ്,കാഞ്ഞിര-ആതിര വസന്തൻ ,കുറുവ-എൻ.സുനീഷ്,ചൊവ്വ -ജിജു വിജയൻ,താണ -കെ .രതീഷ്,ടെമ്പിൾ-അർച്ചന വണ്ടിച്ചാൽ,കസാനക്കോട്ട-അഡ്വ.കെ.രഞ്ചിത്ത്,ആയിക്കര -എസ്.വൈശാഖ് ,പയ്യാമ്പലം -അപർണ്ണ പുരുഷോത്തമൻ ,താളിക്കാവ്-കെ.പി.ലതീഷ്,ചാടാല്-കെ.പി.റസിയ,പഞ്ഞിക്കൽ-ശ്രീസുമ വിനോദ്
ആദ്യഘട്ട പട്ടികയിൽ ബി.ഡി.ജെ.എസ് ഇല്ല
നിലവിൽ പ്രഖ്യാപിച്ച എൻ.ഡി.എ ലിസ്റ്റിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ മാത്രമാണുള്ളത്. ബി.ഡി.ജെ.എസുമായുള്ള ചർച്ചകൾ നടന്നു വരികയാണെന്നും അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും അബുദുള്ള കുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |