
മണക്കാല : ഏറത്ത് ഗ്രാമപഞ്ചായത്തിലെ മണക്കാല ഒന്നാം വാർഡ് രാഷ്ട്രീയ പാർട്ടികൾക്ക് വത്തിക്കാൻ സിറ്റിയാണ്. 1400 ലധികം വോട്ടുകളാണ് വാർഡിലുള്ളത്. 700ൽ അധികം ഓർത്തഡോക്സ് സഭ വിശ്വാസികളും 200ൽ അധികം മാർത്തോമസഭ വിശ്വാസികളും നൂറോളം പെന്തക്കോസ്ത് സഭ വിശ്വാസികളുമാണ് വാർഡിലെ വോട്ടർ പട്ടികയിലുള്ളത്. ഇതാണ് വത്തിക്കാൻ സിറ്റി എന്നൊരു അപരനാമത്തിന് കാരണം. വാർഡിന്റെ രൂപീകരണകാലം മുതൽ കോൺഗ്രസിന്റെ ഉറച്ച സീറ്റാണിത്. പട്ടികജാതിക്കാർ ഉൾപ്പടെ 300 ലധികം ഹിന്ദു വോട്ടർമാരുമുണ്ട്. 2000 - 2005 കാലയളവിൽ പട്ടികജാതി സംവരണമായപ്പോൾ അടൂർ മോഹൻദാസ് മാത്രമാണ് പട്ടികജാതി വിഭാഗത്തിൽ നിന്ന് ഇവിടെ വിജയിച്ചത്. വാർഡ് നിലനിറുത്താൻ യു ഡി എഫ് ശ്രമിക്കുമ്പോൾ ക്രിസ്ത്യൻവിഭാഗത്തിൽപെട്ട പൊതുസ്വതന്ത്രനെ എൽ ഡി എഫ് ഇത്തവണ പരീക്ഷിക്കും. ഒരു തിരഞ്ഞെടുപ്പിലും എൻ.ഡി.എയ്ക്ക് ഇവിടെ സ്ഥാനാർത്ഥി ഉണ്ടായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടക്കടത്ത് കാവ് ബ്ലോക്ക് ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥി 50 വോട്ടിനു തോറ്റുപോയത് ഈ വാർഡിൽ വേണ്ടത്ര പ്രവർത്തനവും സ്ഥാനാർത്ഥിയും ഇല്ലാതിരുന്നത് കൊണ്ടുമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇക്കുറി ഇവിടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |