
പത്തനംതിട്ട : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാർ സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ് വിതരണം ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക, സാങ്കേതിക വൈജ്ഞാനിക മേഖലയിൽ അറിവ് പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലാപ്‌ടോപ് വിതരണം ചെയ്തതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ 'ചിറക്' പദ്ധതിപ്രകാരം 63 സർക്കാർ സ്‌കൂളുകളിലേക്ക് 400 ലാപ്‌ടോപാണ് വിതരണം ചെയ്തത്.
എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു, ഡി.എം ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |