പള്ളുരുത്തി: മാലിന്യ ശേഖരണത്തിനിടെ മാലിന്യത്തിൽ നിന്ന് ലഭിച്ച എട്ട് പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകിയ ഹരിത കർമ്മസേന അംഗം വത്സലയ്ക്ക് (70) ഹോണസ്റ്റി അവാർഡ് സമ്മാനിച്ചു. ജെയിൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ.എ. ഫൈസൽ സമ്മാനിച്ചു. പതിനൊന്നായിരം രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, ജെയിൻ ഫൗണ്ടേഷൻ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ മുകേഷ് ജെയിൻ, എം.എം. സലീം, സുധീഷ് ഷേണായി, ബിബിൻ പട്ടേൽ, ഭാവന മുകേഷ്, ജി.ആർ.നായിഡു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |