കൊച്ചി: എറണാകുളം നഗരത്തിലെ വാടകവീട്ടിൽ നിന്ന് മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളികളെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. ബിഹാർ സീതാമരി സ്വദേശികളായ സിറാജുദ്ദീൻ ഷെയ്ക്ക് (35), ഫൈസൽ ഷെയ്ക്ക് (20) എന്നിവരാണ് പിടിയിലായത്. കലൂർ കറുകപ്പള്ളി ഈച്ചരങ്ങാട്ട് ലൈനിലെ വാടകവീട്ടിലാണ് പ്രതികൾ താമസിക്കുന്നത്. ഇവിടെ ബാഗ് നിർമ്മാണത്തിലേർപ്പെട്ടിരുന്ന പ്രതികൾ മയക്കുമരുന്ന് കച്ചവടവും നടത്തിവരികയായിരുന്നു. ഡാൻസാഫ് സംഘം വീട്ടിൽ റെയ്ഡ് നടത്തി 4.084 ഗ്രാം കഞ്ചാവും 1.75 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. പശ്ചിമബംഗാളിൽ നിന്നാണ് മയക്കുമരുന്ന് കൊ ണ്ടുവരുന്നത്. മറ്റൊരാൾ വീട്ടിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |