കോഴിക്കോട്: ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ ഡോ. എ.വി അനൂപ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ. പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.യു.എ വർക്കിംഗ് ചെയർമാൻ
ഷെവലിയാർ സി.ഇ ചാക്കുണ്ണി വിഷയാവതരണം നടത്തി. മലബാർ റെയിൽ യൂസേഴ്സ് ഫോറം സെക്രട്ടറി മണലിൽ മോഹനൻ,
കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുൻ കൺസൾട്ടന്റ് ഒ ജയരാജൻ, വി എസ് പി ചിൻസൺ, ടി പി വാസു.
കെ ആനന്ദമണി, പ്രൊഫ. ഫിലിപ്പ് കെ ആന്റണി, ഐപ്പ് തോമസ് ,ശശിധരൻ കെ, സജീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |