ബാലുശ്ശേരി: പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ല കലോത്സവം ഹൈസ്കൂൾ വിഭാഗംജനറൽ നന്മണ്ട എച്ച്. എസ്. എസ് 143 പോയന്റുമായും ഹയർസെക്കൻഡറി വിഭാഗം ജനറൽ പാലോറ എച്ച് എസ് എസ് 179 പോയന്റുമായും എൽ.പി.വിഭാഗം ജനറൽ എസ്. വി.എം. എച്ച് എസ് എസ് നന്മണ്ട, എൽ.പി.എസ് കാക്കൂർ 55 പോയന്റ് വീതവും യു.പി വിഭാഗംജനറൽ ജി. യു. പി. ഉണ്ണികുളം 60 പോയന്റുമായും മുന്നിട്ടു നിൽക്കുന്നു. എൽ.പി അറബിക് എ. യു.പി.എസ് നന്മണ്ട ഈസ്റ്റ്, എ യു.പി.എസ്. പി.സി പാലം 36 പോയന്റ് വീതവും യു.പി അറബിക് എ.യു.പി.എസ് എരമംഗലം,ജി. എം യു .പി .എസ് പൂനൂർ, നന്മണ്ട ഈസ്റ്റ് എ.യു പി. 63 പോയന്റ് വീതം. ഹൈസ്കൂൾ അറബിക് കുട്ടമ്പൂർ ഹൈസ്കൂൾ 81 പോയന്റുമായും മുന്നേറുന്നു. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഡോ. കെ. ശ്രീകുമാർ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |