28ൽ 24 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: വർഷങ്ങളായി കോട്ടകെട്ടിയ ജില്ലാപഞ്ചായത്തിൽ ഭരണത്തുടർച്ചയ്ക്കായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷം.
28 സീറ്റുകളിൽ 24 സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 16 സീറ്റിൽ സി.പി.എം മത്സരിക്കും. സി.പി.ഐയും ആർ.ജെ.ഡിയും നാലു സീറ്റുകളിലും എൻ.സി.പി, കേരള കോൺഗ്രസ് (എം), ജനതാദൾ എസ്, ഐ.എൻ.എൽ എന്നിവർ ഓരോ സീറ്റുകളിലും മത്സരിക്കും. ആർ.ജെ.ഡി സ്ഥാനാർത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ നാദാപുരം ഡിവിഷനിൽ നിന്നും എസ്.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങൾ താമരശ്ശേരി ഡിവിഷനിൽ നിന്നും ജനവിധി തേടും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.കെ. ദിനേശൻ മണിയൂർ ഡിവിഷനിൽ മത്സരിക്കും. പന്തീരാങ്കാവിൽ മത്സരിക്കുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്ന 27ൽ 18 ഡിവിഷനിലും എൽ.ഡി.എഫിനായിരുന്നു ജയം. സി.പി.എമ്മിന് 13,
സി.പി.ഐ, ആർ.ജെ.ഡി -രണ്ട്, എൻ.സി.പി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.
സി.പി.എം
എടച്ചേരി........കെ സുബിന
നാദാപുരം.......പി താജുദ്ദീൻ
കായക്കൊടി.....രാധിക ചിറയിൽ
മൊകേരി.............സി എം യശോദ
പേരാമ്പ്ര..............ഡോ. കെ കെ ഫനീഫ
പനങ്ങാട്.............കെ കെ ശോഭ
താമരശേരി........സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങൾ
കാരശ്ശേരി...........നാസർ കൊളായി
ചാത്തമംഗലം...ടി കെ മുരളീധരൻ
പന്തീരങ്കാവ്.......അഡ്വ. പി ശാരുതി
കക്കോടി.............കെ മഞ്ജുള
ബാലുശ്ശേരി......പി കെ ബാബു
കാക്കൂർ............ഇ അനൂപ്
അത്തോളി.......എ കെ മണി
മണിയൂർ..........കെ കെ ദിനേശൻ
ചോറോട്........എൻ ബാലകൃഷ്ണൻ
സി.പി.ഐ
മേപ്പയ്യൂർ.....കെ കെ ബാലൻ
പുതുപ്പാടി.....എ എസ് സുബീഷ്
കടലുണ്ടി........അഞ്ചിത പിലാക്കാട്ട്
ചേളന്നൂർ.......അഷ്റഫ് കുരുവട്ടൂർ
എൻ.സി.പി
ഉള്ളിയേരി.......അനിത കുന്നത്ത്
ഐ.എൻ.എൻ
കുന്ദമംഗലം....അഡ്വ. റഹ്യാനത്ത് കെ
കേരള കോൺഗ്രസ് (എം)
കോടഞ്ചേരി..........ജിഷ ജോർജ്
ജനതാദൾ എസ്
സക്കീന ഓമശ്ശേരി
'' തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് തിളക്കമാർന്ന വിജയം സമ്മാനിച്ചതാണ് കോഴിക്കോടിന്റെ ചരിത്രം. അത് ഇത്തവണയുമുണ്ടാകും. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിയ മികവുറ്റ പദ്ധതികൾ, ക്ഷേമ–വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം എൽ.ഡി.എഫിന് ഇക്കുറിയും മേൽക്കൈ നൽകുന്നു. വർഗീയതക്കെതിരായ പോരാട്ടമായിട്ടാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്' '- എം. മെഹബൂബ്- സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |