കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്നു മുതൽ 21 വരെ സമർപ്പിക്കാം. ഒരാൾക്ക് മൂന്ന് പത്രിക വരെ നൽകാം.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുക. നാമനിർദ്ദേശം സമർപ്പിക്കുന്നയാൾ മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തിലെ വോട്ടറായിരിക്കണം. സെക്യൂരിറ്റി ഡിപ്പോസിറ്റ് ജില്ലാ പഞ്ചായത്തിൽ കെ സ്മാർട്ട് വഴിയും ട്രഷറി വഴിയും അടയ്ക്കാം. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 1,50,000 രൂപയാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, കേന്ദ്ര, സംസ്ഥാന സർക്കാറിന് കീഴിലുള്ള കോർപ്പറേഷനുകളിലെ ജീവനക്കാർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, സർക്കാർ കമ്പനികളായ കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സർക്കാറിന്റെ 51 ശതമാനം ഷെയറുള്ള കമ്പനിയിലെ ജീവനക്കാർ തുടങ്ങിയവർക്ക് മത്സരിക്കാനാവില്ല. ആശാ വർക്കർമാർക്ക് മത്സരിക്കാം. കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |