
കൊല്ലം: വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും കരുണയും വളർത്തുന്നതിന് ശിശുദിനമായ ഇന്ന് കൊല്ലം ശ്രീനാരായണ കോളേജിൽ പെറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പ്രദർശനം. മൃഗസംരക്ഷണ വകുപ്പും
ശിശുക്ഷേമ സമിതിയും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവലിൽ വിവിധ ഇനങ്ങളിലുള്ള നായ്ക്കളും പൂച്ചകളും സർപ്പങ്ങളും അലങ്കാര കോഴികളും വർണ്ണപ്പക്ഷികളും കിളികളുമടക്കം നിരവധി അരുമകൾ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് സ്വന്തം അരുമകളെ അവതരിപ്പിക്കാനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. മികച്ച അരുമകൾക്ക് അവാർഡുകളും ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പെറ്റ് ഫെസ്റ്റിവലിൽ വിതരണം ചെയ്യുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |