
പന്തളം : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കപ്പാസിറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി പ്രകാരം രക്ഷകർത്യ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പന്തളം എ എസ് ഐ ബി.ഷൈൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.എച്ച്.ഷിജു അദ്ധ്യക്ഷനായിരുന്നു. എം ഷീലു, പി.വി.ഐശ്വര്യ എനിവർ ക്ലാസ്സ് എടുത്തു. പ്രഥമാദ്ധ്യാപകൻ പി.ഉദയൻ , അനൂപ് കുമാർ ,നീമ ജോസ്, സിമി, ടി.എം.പ്രമോദ് ,ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |