വടക്കഞ്ചേരി: കിഴക്കഞ്ചേരിയിലും വടക്കഞ്ചേരിയിലും എൽ.ഡി.എഫിലെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സര രംഗത്ത്. കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലനും വടക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഗംഗാധരനുമാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ. കെ.ബാലൻ കിഴക്കഞ്ചേരിയിലെ ഏഴാം വാർഡായ പറശ്ശേരിയിലും പി.ഗംഗാധരൻ വടക്കഞ്ചേരിയിലെ മൂന്നാം വാർഡായ ആയക്കാട്ടിലുമാണ് മത്സ രിക്കുന്നത്.
കെ.ബാലൻ സി.പി.എം കിഴക്കഞ്ചേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയും പി.ഗംഗാധരൻ സി.പി.എം വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി യുമാണ്. വിവിധ പ്രശ്നങ്ങളുടെ പേരിൽ സി.പി.എമ്മിൽനിന്ന് തരം താഴ്ത്തൽ നടപടി നേരിട്ട ഇവർ പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നു. രണ്ടുവർഷം മുൻപ് വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന കൂട്ടായ്മ രൂപവത്കരിച്ച് പൊതുരംഗത്തെത്തി. സി.പി.എമ്മിൽ നിന്നുള്ള ഒരു വിഭാഗം പ്രവർത്തകർ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ ഭാഗമായി നിൽക്കുന്നുമുണ്ട്. ഈ അവസരം മുതലെടുക്കാനു ള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കെ.ബാലനും പി.ഗംഗാധരനും നിൽക്കുന്ന വാർഡുകളിൽ യു.ഡി.എഫ് പിന്തുണ നൽകുമെന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. അതേസമയം, ഇവർക്ക് പിന്തുണ നൽകുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നുണ്ട്.
.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |