നരിക്കുനി: ശിശുദിനത്തിൽ എരവന്നൂർ എ.എം.എൽ.പി സ്കൂൾ സീഡ്, ജെ.ആർ.സി, ബുൾബുൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രദേശത്തെ വിവിധ അങ്കണവാടികളിലേക്ക് വിദ്യാർത്ഥികൾ കളിപ്പാട്ടങ്ങൾ കൈമാറി. സ്കൂളിന് സമീപത്തുള്ള ചെറുവലത്തുതാഴം, അങ്കത്തായി, അരീക്കൽ, അജന്ത അങ്കണവാടികളിലാണ് വിദ്യാർത്ഥികൾ ശേഖരിച്ച കളിപ്പാട്ടങ്ങളുമായി കുട്ടികളെ കാണാനെത്തിയത്. ചെറുവലത്തുതാഴം അങ്കണവാടിയിൽ നടന്ന ചടങ്ങ് നാസർ തെക്കേവളപ്പിൽ ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ, സുബൈദ എന്നിവർ പ്രസംഗിച്ചു. വിവിധ അങ്കണവാടികളിലെ ചടങ്ങുകൾക്ക് സഫനാസ്.പി, മുസ്ഫിറ സി.ടി, സഫിയ ബദ്രി .ടി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |