
തൃശൂർ: ബീഹാറിലെ എൻ.ഡി.എ വിജയം കേരളത്തിനുള്ള സന്ദേശമാണെന്നും വോട്ടു ചോരി പറയുന്നവരുടെ തെറ്റിദ്ധാരണ മാറിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുന്ന പഞ്ചായത്തുകളിൽ 45 ദിവസത്തിനകം വികസനരേഖയുടെ ബ്ലൂ പ്രിന്റ് പുറത്തിറക്കും. ഭരണം സുതാര്യമാക്കി ഡിജിറ്റൽ എ.ഐ പഞ്ചായത്തുകളാക്കും. 10 വർഷത്തെ ഭരണം ജനം മടുത്തതിനാലാണ് ഇനി എൻ.ഡി.എ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. തലസ്ഥാനത്ത് ഇപ്പോഴും ആറുലക്ഷം പേർക്ക് കുടിവെള്ളമില്ല. 40 ശതമാനം തെരുവുവിളക്കുകൾ മാത്രമേ കത്തുന്നുള്ളൂ. 204 കോളനികളിലും കുടിവെള്ളമില്ല. എന്നിട്ടാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ലോഗോയും വീഡിയോയും വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു.
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |