ആറ്റിങ്ങൽ: വനിതാ ഹോസ്റ്റലിനായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് 5 വർഷമായിട്ടും തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധം. വിവിധ ജില്ലകളിൽ നിന്നും പഠനത്തിനും ജോലിക്കുമായി ആറ്റിങ്ങലിൽ എത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ വേണ്ടിയാണ് നഗരസഭ ആറ്റിങ്ങൽ പോളിടെക്നിക് കോളേജിന് സമീപം ഹോസ്റ്റൽ നിർമ്മിച്ചത്. കെട്ടിടം 2020 നവംബർ 2ന് ഉദ്ഘാടനം ചെയ്തു. 52 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. 20 പേർക്കാണ് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. താമസ മുറികൾക്ക് പുറമേ അടുക്കള,വരാന്ത,ഡൈനിംഗ് ഹാൾ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ട്. ആവശ്യക്കാർ വരുന്നതനുസരിച്ച് വിപുലീകരിക്കാനും പദ്ധതിയുണ്ടായിരുന്നു.
നടത്തിപ്പ് കുടുംബശ്രീക്ക്
ഹോസ്റ്റൽ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാനാണ് നഗരസഭ പദ്ധതിയിട്ടത്. ഹോസ്റ്റലിന്റെ ചുമതല,സംരക്ഷണം,ഭക്ഷണം,ശുചീകരണം തുടങ്ങിയ ചുമതലയും കുടുംബശ്രീക്കാണ്. പദ്ധതി നടപ്പിലായാൽ നഗരസഭയ്ക്കും കുടുംബശ്രീക്കും വരുമാനമാകുമെന്നാണ് നഗരസഭ കരുതിയത്. ഹോസ്റ്റലിനാവശ്യമായ ഫർണിച്ചർ,അടുക്കളയിലെ ഗൃഹോപകരണങ്ങൾ പാത്രങ്ങൾ,ഗ്യാസ് തുടങ്ങിയവ സംഘടിപ്പിച്ച് നൽകാൻ നഗരസഭ തയ്യാറാകാത്തതിനാൽ കുടുംബശ്രീ പിന്മാറി. തുടർന്ന് സ്വകാര്യ സംരംഭകരിൽ നിന്ന് താൽപര്യപത്രം നഗരസഭ ക്ഷണിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു. അതോടെ പദ്ധതി പൂർണമായും നിലച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |