
ചാരുംമൂട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി താമരക്കുളം പഞ്ചായത്ത് കൺവെൻഷൻ തമ്പുരാൻ ആഡിറ്റോറിയത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള പിണറായി സർക്കാർ തുടരണം. തദ്ദേശസ്ഥാപനങ്ങളിലൂടെ വികസന മുന്നേറ്റം സൃക്ഷ്ടിക്കുവാൻ എൽ.ഡി.എഫിനേ കഴിയൂവെന്ന് സുജാത പറഞ്ഞു. സി.പി.ഐ ജില്ലാകൗൺസിലംഗം എൻ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ജെന്നീസ് ജേക്കബ്,കെ.രാഘവൻ,എ.മഹേന്ദ്രൻ, ജി.രാജമ്മ ,ബി.ബിനു,കെ.എൻ.ശിവരാമപിള്ള,ജെ.അശോക് കുമാർ,പി.എ.സമദ്, ആർ.ഷാജി,ബിനോസ് തോമസ് കണ്ണാട്ട്, ബി.പ്രസന്നൻ എസ്.അഷ്കർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |