പത്തനാപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പിറന്നാൾ ആഘോഷമാക്കി പത്തനാപുരം ഗാന്ധിഭവൻ. കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് പിറന്നാൾ ആഘോഷമാക്കിയത്. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരെ സന്ദർശിച്ച യൂസഫലി അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി 15 കോടി മുതൽമുടക്കിൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബഹുനില മന്ദിരത്തിന് മൂന്ന് വർഷം തികയുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പിറന്നാൾ കെങ്കേമമായി ഗാന്ധിഭവൻ ആഘോഷിച്ചത്. ബഹുനിലമന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും.
കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നത് കൂടാതെ പല ഘട്ടങ്ങളിലായി നിരവധി സഹായങ്ങൾ എം.എ.യൂസഫലി ഗാന്ധിഭവന് നൽകി വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |