
അരൂർ : അരൂരിൽ രണ്ട് മാസം മുൻപ് 2 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് എം.ഡി.എം.എ കൈമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു.
ചെല്ലാനം അന്തിക്കടവ് കളിപ്പറമ്പിൽ വീട്ടിൽ തോമസ് രാഹുലിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത് . സംഭവശേഷം ഇയാൾ പൊലിസിനെ പേടിച്ച് കടലിൽ ബോട്ടിൽ താമസിച്ചുവരികയായിരുന്നു. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിലേയ്ക്ക് സാധനങ്ങൾ കയറ്റുന്ന എറണാകുളത്തെ കമ്പനിയിലെ വെസലിലെ ഡ്രൈവർ ആയിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡിൽ ബാർജിന്റെ ആറ്റകുറ്റപ്പണിയിൽ ട്രാൻസ്പോർട്ടിംഗിൽ ഏർപ്പെട്ടിരുന്ന പ്രതിയെ ജീവനക്കാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അരൂർ എസ്. എച്ച്. ഒ പ്രതാപചന്ദ്രനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |