ആലപ്പുഴ: സ്ത്രീസുരക്ഷാപദ്ധതിയുടെ മാർഗനിർദ്ദേശം പുറത്തിറങ്ങിയതോടെ അപേക്ഷകർ പഞ്ചായത്തിൽ എത്തിത്തുടങ്ങി. 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസ സഹായം നൽകുന്നതാണ് പദ്ധതി.പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്.
എന്നാൽ ഇത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. അപേക്ഷ സ്വീകരിക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഇതുവരെ നിർദ്ദേശം ലഭിച്ചിട്ടില്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
എന്നാൽ, പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയായതിനാൽ ചട്ടവിരുദ്ധമല്ലെന്നാണ് ചില പഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നത്. എന്തായാലും, വിഷയത്തിൽ കൃത്യത ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷകളെല്ലാം കെ-സ്മാർട്ട് വഴിയാണ് നൽകേണ്ടത്. പഞ്ചായത്തുകളിൽ അന്വേഷിച്ചെത്തുന്നവരുടെ പേരും ഫോൺ നമ്പറുകളും അധികൃതർ എഴുതി വാങ്ങുകയാണ് നിലവിൽ ചെയ്യുന്നത്. നിർദ്ദേശം ലഭിച്ചാൽ ഉടൻ ഇവരെ വിളിച്ചറിയിക്കുമെന്നും സെക്രട്ടറിമാർ പറയുന്നുണ്ട്.
അപേക്ഷ സ്വീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ല
സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് പദ്ധതിക്ക് അപേക്ഷിക്കാം
കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും പദ്ധതിയോ, തൊഴിൽപരമായ ആനുകൂല്യമോ ലഭിക്കുന്നവരോ അർഹരല്ല
ട്രാൻസ് വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും
കേന്ദ്ര,സംസ്ഥാന സർക്കാർ സർവീസ്, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പദ്ധതികൾ, സർവകലാശാലകൾ, മറ്റ് സ്വയം ഭരണ/ ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരമായോ കരാർ നിയമനമോ ലഭിച്ചാൽ ആനുകൂല്യം നഷ്ടപ്പെടും
വിധവ, അവിവാഹിത, ഭിന്നശേഷി പെൻഷനുകൾ സർവീസ് പെൻഷൻ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ തുടങ്ങിയ ലഭിക്കുന്നവർക്കും അർഹതയില്ല.
മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള കാർഡുകളായി തരം മാറ്റിയാലും ആനുകൂല്യം നഷ്ടപ്പെടും
ജില്ലയിൽ മുൻഗണന
കാഡുകൾ
മഞ്ഞ കാർഡ്: 38738
പിങ്ക് കാർഡ്: 281963
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |