
പത്തനംതിട്ട : തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 8,004 അധിക വോട്ടർമാർ കൂടി. ഒക്‌ടോബർ അവസാനം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 10,54,752 വോട്ടർമാരാണുണ്ടായിരുന്നത്. ശനിയാഴ്ച പുറത്തുവിട്ട കണക്കിൽ വോട്ടർമാരുടെ എണ്ണം 10,62,756 ആയി.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിഞ്ഞ നാല്, അഞ്ച് തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. തുടർന്നാണ് കണക്കുകൾ മാറിയത്. 4,90,779 പുരുഷൻമാരും 5,71,914 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളുമടങ്ങുന്നതാണ് പട്ടിക. പ്രവാസി വോട്ടർ പട്ടികയിൽ 59 പേരുമാണുള്ളത്. ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 4,86,945 പുരുഷൻമാരും 5,67,805 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡറുകളും 51 പ്രവാസി വോട്ടർമാരുമാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |