
ചെങ്ങന്നൂർ: മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്കായി ഒരുക്കിയ അന്നദാനം, ഇരുമുടി നിറയ്ക്കൽ, അടിയന്തര മെഡിക്കൽ സഹായം തുടങ്ങിയ സേവനങ്ങളുടെ ഉദ്‌ഘാടനം തന്ത്രി കണ്ഠരർ ബ്രഹ്മദത്തർ നിർവഹിച്ചു. അയ്യപ്പൻ കെ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര ശാന്തി അനു കൃഷ്ണൻ തന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര മേൽശാന്തി അജു കൃഷ്ണൻ, വാർഡ് കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ, മോഹൻ കൊട്ടാരം, അഡ്വ.വിഷ്ണു മനോഹർ, അഡ്വ.രാഹുൽ കുമാർ, അഡ്വ.ബിന്ദു, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ, ഭക്ഷണ വിതരണ കൺവീനർ ഗോപാലൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
