പാലാ : പഠനത്തിനിടയിൽ തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് 22 കാരി. കടപ്പാട്ടൂർ മൂലയിൽ ഗോപാലകൃഷ്ണൻ നായരുടെയും പുഷ്പലതയുടെയും മകളായ ഗോപിക എം.ജിയാണ് മുത്തോലി പഞ്ചായത്ത് ആറാം വാർഡിൽ ഇത് സ്വതന്ത്രയായി ജനവിധി തേടുന്നത്.
എറണാകുളം തേവര. എസ്.എച്ച് കോളേജിൽ അവസാന വർഷ എം.എ എക്കണോമിക്സ് വിദ്യാർത്ഥിനിയാണ് ഗോപിക. പഠനത്തിനിടയിലും പ്രചാരണത്തിന് സമയം കണ്ടെത്താൻ ശ്രമിക്കുകയാണ് യുവ സ്ഥാനാർത്ഥി ഗോപിക.
പിതാവ് മുത്തോലി പഞ്ചായത്ത് കടപ്പാട്ടൂർ ബ്രാഞ്ച് സെക്രട്ടറി ഗോപാലകൃഷ്ണനും പ്രവർത്തകരുമാണ് ഇലക്ഷൻ പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആൻസമ്മ ജോസഫ് തെക്കയിലും എൻ.ഡി.എ സ്ഥാനാർത്ഥിയായി അമ്പിളി റ്റി കെ. പുറ്റുമഠത്തിലുമാണ് എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |