
കോലഞ്ചേരി: സിവിൽസർവീസെന്ന സ്വപ്നങ്ങളിൽ നിന്ന് വഴിമാറിയാണ് ജൂബിൾ ജോർജ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ബി.ടെക് വിജയിച്ചശേഷം കുസാറ്റിൽ എം.ബി.എ പൂർത്തിയാക്കി. പിന്നെ ഡൽഹിയിൽ നാലുവർഷത്തെ സിവിൽ സർവീസ് പരിശീലനം. അപ്രതീക്ഷിതമായി പിതാവിന്റെ വിയോഗത്തോടെ നാട്ടിലെത്തി. അൽഫോൻസ് കണ്ണന്താനം അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലകനായി.
ഇതിനിടെ 2020ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വടവുകോട് ബ്ലോക്ക് പുത്തൻകുരിശ് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മിന്നും ജയം നേടി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി. ഇക്കാലയളവിലും പഠനം തുടർന്നു.
നാഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽനിന്ന് സ്ട്രാറ്റജിക് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദംകൂടി നേടി.
കുസാറ്റിൽ സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസിൽ ഗവേഷക വിദ്യാർത്ഥിയാണ് ഈ മുപ്പത്തിയാറുകാരൻ. പഠനത്തിരക്കുകൾക്കിടയിലാണ് ഇത്തവണയും ഗോദയിലിറങ്ങിയത്.
ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. പുറ്റുമാനൂർ പൂപ്പനാൽ പരേതനായ പി.വി. ജോർജ്- ലിസി ദമ്പതികളുടെ മകനാണ്. ഭാര്യ: മെർലിൻ. മക്കൾ: ജോസിയ, മാർക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |