
ശബരിമല : പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അധികം കാത്തുനിൽക്കാതെ സുഗമമായി ദർശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിൽ തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലിൽ നിയന്ത്രിക്കും. മരക്കൂട്ടം മുതൽ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്സുകളുണ്ട്. ഒരേ സമയം 50,0600 ആളുകൾക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്സിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീർത്ഥാടകർ ഫലപ്രദമായി ഉപയോഗിക്കണം.
ക്യൂ കോംപ്ലക്സിലെ സൗകര്യങ്ങൾ മനസ്സിലാക്കുന്നതിനും അനൗൺസ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓർഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്‌പോട്ട് ബുക്കിംഗിനായി തീർത്ഥാടകർ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലിൽ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകൾ അധികമായി ഉടൻ സ്ഥാപിക്കും. പമ്പയിൽ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകൾക്ക് പുറമേയാണിത്. തീർത്ഥാടകർക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയിൽ നിൽക്കുന്ന എല്ലാവർക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികൾ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |