
കൊല്ലം: മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയും ചടയമംഗലം മുൻ എം.എൽ.എയുമായ ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനിൽ സി.പി.ഐ സ്ഥാനാർത്ഥി.
സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പാർട്ടി ചടയമംഗലം മണ്ഡലം സെക്രട്ടറിയുടെ ചുമതലയും
ലതാദേവി വഹിക്കുന്നുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്തിലെ സി.പി.ഐ സ്ഥാനാർത്ഥി പട്ടികയിൽ ഏറ്റവും ഉയർന്ന ഘടകത്തിൽ നിന്നുള്ളത് ലതാദേവിയാണ്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതയ്ക്കാണ്. ലതാദേവി വിജയിക്കുകയും ഭരണം എൽ.ഡി.എഫിന് ലഭിക്കുകയും ചെയ്താൽ ലതാദേവി ആദ്യ രണ്ടര വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |