കൊച്ചി: 20 രാജ്യങ്ങളിലെ 66 കലാകാരന്മാരും കൂട്ടായ്മകളും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും വലിയ കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഡിസംബർ 12 ന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കും. 'ഫോർ ദി ടൈം ബീയിംഗ്" എന്നതാണ് പ്രമേയം. സൃഷ്ടികൾ ഒരുക്കുന്ന കലാകാരന്മാർ കൊച്ചിയിൽ എത്തിത്തുടങ്ങി.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്‌പേസസുമായി ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. കേരളീയരായ 36 കലാകാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ‘ഇടം’ മൂന്ന് വേദികളിലായി അരങ്ങേറും. ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനൻ എന്നിവരാണ് ഇടം ക്യൂറേറ്റ് ചെയ്യുന്നത്. സ്റ്റുഡന്റ്‌സ് ബിനാലെയിൽ രാജ്യത്തെ 150 കലാവിദ്യാലയങ്ങളിലെ 70 കലാസൃഷ്ടികൾ നാല് വേദികളിൽ പ്രദർശിപ്പിക്കും.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) ബോർഡ് ഒഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. ദേവസി ജോസ് ആൻഡ് സൺസ്, ജയിൽ ഒഫ് ഫ്രീഡം സ്ട്രഗിൾ, ഊട്ടുപുര, പഴയന്നൂർ ഭഗവതി ക്ഷേത്രം, മട്ടാഞ്ചേരി, വി.കെ.എൽ വെയർഹൗസ്, ഡേവിഡ് ഹാൾ, സിമി വെയർ ഹൗസ്, അർത്ഥശില കൊച്ചി, ബാസ്റ്റിൻ ബംഗ്ലാവ്, വാട്ടർ മെട്രോ തുടങ്ങിയവയാണ് വേദികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |