
കളമശേരി: ഏലൂർ പാതാളം ഇ.എസ്.ഐ.സി കാന്റീൻ അടച്ചുപൂട്ടി. ഏലൂർ നഗരസഭ ആരോഗ്യ വിഭാഗവും പറവൂർ താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയതിന് പുറമെ വിഭവങ്ങൾക്ക് അമിതചാർജ് ഈടാക്കിയ സംഭവങ്ങളെയും തുടർന്നാണ് നടപടി.
കാന്റീൻ അടച്ചുപൂട്ടാനും 50,000 രൂപ പിഴ അടയ്ക്കാനും നഗരസഭ നോട്ടീസ് നൽകിയിരുന്നു. ആശുപത്രി പരിസരത്ത് ജൈവ, അജൈവ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുക, കാട് വെട്ടിത്തെളിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങൾക്ക് മെഡിക്കൽ സൂപ്രണ്ടിനും നോട്ടീസ് നൽകിയിരുന്നു.
ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ഒന്നിൽ കൂടുതൽ തവണ ഒച്ചിനെ കിട്ടിയതിനെതിരെയും വില വിവര പട്ടികയിലുള്ളതിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കിയതിനെതിരെയും നിരവധി പേർ പരാതി നൽകിയിരുന്നു. ആഗസ്റ്റിൽ 10,000 രൂപ പിഴ അടപ്പിച്ച് താക്കീത് നൽകിയിട്ടും വീഴ്ച തുടരുകയായിരുന്നു. കാലാവധി കഴിഞ്ഞും കാന്റീൻ നടത്തിപ്പിനുള്ള കരാർ നീട്ടി നൽകുകയായിരുന്നു. ഇവ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |