കുറ്റ്യാടി: ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ അർഹതയില്ലാത്തവർ തട്ടിയെടുക്കുന്നുവെന്ന പരാതിയിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസിന്റെ സഹകരണത്തോടെ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് 22ന് രാവിലെ 10ന് താലൂക്ക് ആശുപത്രി മാർച്ചും പഴയ ബസ് സ്റ്റാൻറ് പരിസരത്ത് പ്രതിഷേധ ധർണയും സംഘടിപ്പിക്കും. മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എഫ്. ബി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. സി. ഹബീബ്, ജനറൽ സെക്രട്ടറി കെ. എം. അബ്ദുൾ ഹക്കീം, സിറ്റിസൺസ് ഫോറം ചെയർമാൻ മൊയ്തു കണ്ണങ്കോടൻ, ജനറൽ കൺവീനർ ടി. നാരായണൻ വട്ടോളി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |