പേരാമ്പ്ര: മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ.പി.പി.എ ) പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഡോ. കെ. രാജൻ അടിയോടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷീജ റിജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ ജോ. സെക്രട്ടറി എം. ഷജിൻ, കെ.എം. സുനിൽകുമാർ, കരുണാകരൻ കുറ്റ്യാടി, സരിഷ്മ അജിത്ത് എന്നിവർ പ്രസംഗിച്ചു. എരിയാ സെക്രട്ടറി കെ.സി ഭാസ്‌കരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.കെ അബ്ദുൾ ലത്തീഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: പരാഗ് കെ.പി (പ്രസിഡന്റ്), കെ.സി ഭാസ്‌കരൻ, രജനി.കെ.ബി (വൈസ്. പ്രസിഡന്റുമാർ), എ.കെഅബ്ദുൾ ലത്തീഫ് (സെക്രട്ടറി) ഷീജ റിജേഷ്, റിൻഡ.കെ.എൽ (ജോ.സെക്രട്ടറിമാർ), സുനിൽകുമാർ.കെ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |