
ശബരിമല: കഴിഞ്ഞ ദിവസത്തെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ പതിനെട്ടാംപടിയുടെ നിയന്ത്രണം ഇന്ത്യാ റിസർവ് പൊലീസ് (ഐ.ആർ.ബി), സ്പെഷ്യൽ ആംഡ് പൊലീസ് എന്നിവർ ഏറ്റെടുത്തു. എസ്.എ.പിയിലെ 30ഉം ഐ.ആർ.ബിയിലെ 60 പേരുമാണ് ഡ്യൂട്ടിക്കുള്ളത്. ഇവർ അഞ്ചു ബാച്ചായി തിരിഞ്ഞ് 10 മിനിറ്റ് വീതമാണ് പടിയിൽ ഡ്യൂട്ടി നോക്കുക. തീർത്ഥാടകരെ വളരെ വേഗത്തിലും സുരക്ഷിതവുമായി പടികയറ്റി വിടുക എന്നതാണ് ഇവരുടെ ദൗത്യം. കഴിഞ്ഞവർഷം ഈ സേനാവിഭാഗം ഒരുമിനിറ്റിൽ 80 മുതൽ 90 പേരെ വരെ പടി കയറാൻ സഹായിച്ചിരുന്നു. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |