
പത്തനംതിട്ട : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പൂർണമായും ഹരിത ചട്ടം പാലിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട പാലനത്തിന്റെ പ്രചരണാർത്ഥം ജില്ലയിൽ ഗ്രീൻ ഇലക്ഷൻ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതൽ വോട്ടെണ്ണുന്നത് വരെയുള്ള സമയത്ത് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണ പരിപാടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി നോഡൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |