
കൊൽക്കത്ത : എസ്.ഐ.ആർ നടപടികൾ ആരംഭിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നിന്ന് മടങ്ങാനായി നൂറുകണക്കിന് ബംഗ്ലാദേശികൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കാത്തുകിടക്കുന്നുവെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ബസീർഹട്ടിലെ ഹാക്കിംപുർ ചെക്ക് പോസ്റ്റിലൂടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ കഴിഞ്ഞ നാലുദിവസമായി നിരവധി പേരാണ് ഇവിടെ തടിട്ടുകൂടിയിരിക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ പലരും അനധികൃതമായി ഇന്ത്യയിൽ എത്തിയവരാണ്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ( എസ്.ഐ.ആർ) നടപടികളെ തുടർന്നുണ്ടായ ഭയവും അനിശ്ചിതത്വവുമാണ് ഇവർ കൂട്ടത്തോടെ മടങ്ങാൻ കാരണം. ഇവരിൽ തിലർക്ക് ഇന്ത്യൻ വോട്ടർ ഐ.ഡിയും ആധാർ കാർഡും ലഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.
ഒരു ബംഗ്ലാദേശി പൗരയായിട്ടും തനിക്ക് ഇന്ത്യൻ രേഖകളുണ്ടെന്ന് റുഖിയ ബീഗം എന്ന സ്ത്രീ അവകാശപ്പെട്ടിരുന്നു. ആറു വർഷം മുമ്പാണ് താൻ ഇന്ത്യയിൽ വന്നതെന്നും സാൾട്ട് ലേക്കിലാണ് താമസിച്ചതെന്നും റുഖിയ ന്യൂസ് 18നോട് വെളിപ്പെടുത്തി. താൻ വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 2002ലെ വോട്ടർപട്ടികയിൽ പേരില്ലാത്തതിനാലാണ് തിരികെ പോകുന്നതെന്നും അവർ പറയുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നുവെന്നും ഇവർ അവകാശപ്പെട്ടു. സത്ഖിരയിൽ നിന്നുള്ള മറ്റൊരു സ്ത്രീയും സമാന വെളിപ്പെടുത്തൽ നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |