
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ.ദേവിദാസ്. ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സമാനമാണ് ജോലി തടസപ്പെടുത്തുംവിധം സൃഷ്ടിക്കുന്ന തെറ്റായ വാർത്തകളും. ഈ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങൾ, ടെലിവിഷൻ, ഇതര മാദ്ധ്യമങ്ങൾ എന്നിവ നിരീക്ഷിക്കും. എന്യൂമറേഷൻ കളക്ഷൻ സെന്ററുകളിൽ പൊലീസ് നിരീക്ഷണം ഉണ്ടാകും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രദീപ് കുമാർ, റൂറൽ ഡിവൈ.എസ്.പി റെജി എബ്രഹാം, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് കെ.സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |