
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും, ഐ.ക്യൂ.എ.സിയുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഒഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്) പൂന ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത്, പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ക്യാപ്‌സ് പ്രസിഡന്റ് ഡോ. ചെറിയാൻ പി കുര്യൻ, ഡോ. സൈനബ് ലോകന്ദ് വാലാ, ഫാ. ജെയിംസ് പൊരുന്നോലിൽ, ഡോ. റെജി വർഗീസ് മേക്കാടൻ, ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |