
തൃശൂർ: കോർപറേഷനിൽ എൽ.ഡി.എഫിനെതിരെ മത്സരിക്കാൻ കേരള കോൺഗ്രസ് എം. സീറ്റ് വിഭജനത്തിൽ പാർട്ടിയെ അവഗണിച്ചെന്നും ജനറൽ സീറ്റുകൾ നൽകിയില്ലെന്നും കാണിച്ച് ജോസ് കെ.മാണിക്ക് പരാതി നൽകിയെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. സിവിൽ സ്റ്റേഷനിൽ കേരള കോൺഗ്രസ് എം അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ.സന്തോഷ് കുമാർ, ഒളരിയിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ശ്രീകുമാർ പ്ലാക്കാട്ട്, പുതൂർക്കരയിൽ ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയംഗം വിനോദ് കുറുവത്ത് എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എതിരഭിപ്രായങ്ങളുണ്ടാകാമെന്നും പ്രവർത്തകർ നാമനിർദേശ പത്രിക സമർപ്പിച്ചതിനെ കുറിച്ചറിയില്ലെന്നും കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |