
ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ്, ധനസഹായ വിതരണം നടന്നു. ഗവ.മോഡൽ എൻജിനിയറിംഗ് കോളേജ് പൂർവ വിദ്യർത്ഥി സഘടനയായ എക്‌സ് എം.ഇ.സി സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ് തൃക്കാക്കരയും, കുര്യാക്കോസ് വർക്കി ചേരിക്കൽ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി. ഗാന്ധിനഗർ എസ്.ഐ ഷൈജു രാഘവൻ ഉദ്ഘാടനം ചെയ്തു. ആശ്രയ ട്രഷറർ ഫാ.എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.ഇ.കെ ജയകുമാർ, ഡോ. എം.വി രാജേഷ്, ജോർജ് സി.കുര്യാക്കോസ്, കുര്യാക്കോസ് വർക്കി, സി.ശ്ലോമ്മോ, എം.സി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |