
കൊച്ചി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജില്ലയിലെ ചില ബീവറേജസ് ഷോപ്പുകളിൽ നിന്ന് കെയ്സു കണക്കിന് മദ്യം ശേഖരിച്ച് മറിച്ച് വില്പന നടക്കുന്നു. ഉൾപ്രദേശങ്ങളിലെ ഷോപ്പുകളിലെ ജീവനക്കാരും വില്പനക്കാരും തമ്മിലുള്ള ഇടപാടാണിത്. പെരുമ്പാവൂരിനടുത്തെ ഒരു വില്പനശാലയാണ് ഇതിൽ പ്രധാനം. വിവിധ മേഖലകളിൽ നിന്നുള്ള വില്പനക്കാർ ഇവിടെയെത്തി മദ്യം വാങ്ങുന്നുണ്ട്. മറ്റ് ഷോപ്പുകളെ അപേക്ഷിച്ച് വില്പന താരതമ്യേന കുറവുള്ള ഇടമാണിത്. കൂടുതൽ പല ബില്ലുകളിലാണ് ഒരാൾക്ക് തന്നെ മദ്യം നൽകുന്നത്. സ്വകാര്യ മദ്യ നിർമ്മാണ വിതരണ കമ്പനികളുടെ റെപ്രസെന്റേറ്റീവുമാരും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്. മാസവില്പനയുടെ ഭാഗമായി നല്കുന്ന ഇൻസെന്റീവാണ് ഇവരുടെ ലക്ഷ്യം.
തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ സജീവമായാൽ പിടിവീഴുമെന്നതിനാലാണ് അനധികൃത വില്പനക്കാർ തകൃതിയായി മദ്യം ശേഖരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |