
കടമ്പനാട് : കടമ്പനാട് ടൗണിൽ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഒരു ഫ്ലക്സ് തിരഞ്ഞെടുപ്പിൽ വിഷയമാകുകയാണ്. സേവ് മിനി സ്റ്റേഡിയം കായിക കൂട്ടായ്മയാണ് ' വോട്ട് വേണോ, എന്നാൽ ഞങ്ങൾക്ക് കളിസ്ഥലം വേണം, പറ്റുമോ നിങ്ങൾക്ക് ? ഞങ്ങളുടെ വോട്ട് കളി സ്ഥലം തരുന്നവർക്ക് എന്നു രേഖപ്പെടുത്തിയ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച കടമ്പനാട് പഞ്ചായത്തിൽ ഇനിയും മിനി സ്റ്റേഡിയം യാഥാർത്ഥ്യമാകാത്തതിലുള്ള കായിക പ്രേമികളുടെ പ്രതിഷേധമാണ് ഫ്ലക്സിൽ ദൃശ്യമാകുന്നത്. 30 വർഷം മുമ്പ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തതാണ്. മുൻപ് വയലായിരുന്ന പ്രദേശം നികത്തിയാണ് സ്റ്റേഡിയത്തിന് സ്ഥലം ഒരുക്കിയത്. എല്ലാ മഴക്കാലത്തും 'നീന്തൽക്കുളമെന്ന് തോന്നുന്ന രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. പ്രഖ്യാപനങ്ങളെല്ലാം കടലാസിലാക്കിയ അധികൃതർക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം ശക്തമാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |