
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ അഭിപ്രായം നിരാശാജനകമെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന നിലപാടിനോടാണ് എതിർപ്പ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവൃത്തികൾക്ക് കോടതിയുടെ അഭിപ്രായം പ്രോത്സാഹനമാകും. തീരുമാനമെടുക്കൽ വൈകിയാൽ, സമയബന്ധിതമായി തീരുമാനമെടുക്കാൻ കോടതിക്ക് ഉത്തരവിടാമെന്നതിലും അവ്യക്തതയുണ്ടെന്ന് പൊളിറ്റ് ബ്യുറോ പ്രസ്‌താവനയിൽ വ്യക്തമാക്കി. വൈകൽ സംബന്ധിച്ച് വ്യക്തതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |