ആലപ്പുഴ: കളർകോട് ശ്രീ സത്യ സായി സേവാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സത്യസായി ബാബയുടെ നൂറാമത് ജന്മദിനാഘോഷം സംഘടിപ്പിക്കും. രാവില ഏഴിന് സഹസ്രനാമാർച്ചന, 10ന് പ്രൊഫ. ആശാലതയും സംഘവും അവചരിപ്പിക്കുന്ന സംഗീതാരാധന, 10.30ന് ബാലവികാസ് കുട്ടികളുടെ കലാപരിപാടികൾ, 11ന് പ്രൊഫ. നെടുമുടി ഹരികുമാറിന്റെ പ്രഭാഷണം, 11.30ന് സമ്മാനദാനം, 11.45ന് യതീന്ദ്ര വർമ്മയുടെ പ്രഭാഷണം, ഉച്ചക്ക് 12ന് നാരായണ സേവ, വൈകിട്ട് 5.30ന് വൃന്ദ ആർ.വർമ്മയുടെ സംഗീത സദസ്, 6.30ന് ഭജന, 7.45ന് പ്രൊഫ. രാജരാജവർമ്മ ജന്മദിന സന്ദേശം നൽകും, എട്ടിന് മംഗളാരതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |