ശബരിമല: കാനന ക്ഷേത്രമായ ശബരിമലയിൽ എത്തുന്നവർ ദേവസ്വം ബോർഡും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നടൻ ഉണ്ണിരാജ് പറഞ്ഞു. ഇരുമുടി കെട്ടുമായി ഇന്നലെ സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. വെർച്വൽ ക്യൂ ബുക്കുചെയ്താണ് അദ്ദേഹം കഴിഞ്ഞ മൂന്നു വർഷമായി ശബരിമലയിൽ എത്തുന്നത്. ദേവസ്വം ബോർഡും സർക്കാരും പൊലീസുമെല്ലാം തീർത്ഥാടകർക്കാവശ്യമായ സഹായം നൽകുന്നുണ്ട്. ഓരോ വർഷം കഴിയുമ്പോഴും ശബരിമല തീർത്ഥാടനം കൂടുതൽ മനോഹരമാകുന്ന അനുഭവമാണ് തനിക്കുണ്ടാകുന്നത്. ശബരിമല കാനന ക്ഷേത്രമാണ് അതിന്റെ പ്രത്യേകതകളുണ്ടാവും. സന്നിധാനതെത്തിയപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് വെറുംതറയിൽ കിടന്നു വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീർത്ഥാടകർക്ക് എല്ലാ സഹായവുമായി ഒപ്പമുള്ള അവരാണ് ഹീറോസ്. അവർക്ക് ബിഗ് സല്യൂട്ട് നൽകുന്നതായും ഉണ്ണിരാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |