
കൊല്ലം: കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ 25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് നെടുവേലിൽ വീട്ടിൽ ആകാശാണ് (25) പിടിയിലായത്.
നേരത്തെ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ വിചാരണ നടക്കുന്നതിനിടയിലാണ് വീണ്ടും പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അഭിരാം, അനന്ദു, അനീഷ്, സൂരജ്, ജോജോ ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിജി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |