
തൃശൂർ: എക്‌സൈസ് വിമുക്തി മിഷനും തൃശൂർ എം.എസ്.എ അക്കാഡമിയും സംയുക്തമായി 'കായികമാണ് ലഹരി' എന്ന സന്ദേശവുമായി സോണൽതല കരാട്ടെ മത്സരം സംഘടിപ്പിച്ചു. പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായി 611 വിദ്യാർത്ഥികൾ പങ്കെടുത്തു. തൃശൂർ സർക്കിൾ ഓഫീസ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ജി.അനൂപ് കുമാർ ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു. എം.എസ്.എ ഡയറക്ടറും റിക്കോഷിറ്റോറിയോ കരാട്ടെ സോണൽ ചീഫുമായ പി.എസ്.റഫീഖ് പദ്ധതി വിശദീകരിച്ചു. ആദിത്യൻ അനിൽ അദ്ധ്യക്ഷനായി. അഖിൽ അനിരുദ്ധൻ, കെ.ആർ.സുരേഷ്, വി.സി.വിനോദ്, എം.അനിൽകുമാർ, ഷഫീഖ് യൂസഫ്, കെ.എസ്.കിരൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |