
നെടുമ്പശേരി: അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിലെ 1201-ാമത് വൃശ്ചികം 19 പെരുന്നാൾ ഇന്ന് മുതൽ ഡിസംബർ മൂന്ന് വരെ നടക്കുമെന്ന് വികാരി അരീയ്ക്കൽ ഗീവർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 1, 2 തീയതികളിലാണ് പ്രധാന പെരുന്നാൾ. ഇന്ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസിന്റെ ഓർമ. രാവിലെ 7ന് പ്രാർത്ഥന. 7.30ന് മൂന്നിൻമേൽ കുർബാനയ്ക്ക് മാത്യൂസ് മാർ അപ്രേം മുഖ്യകാർമികനാകും. തുടർന്ന് പള്ളിയുടെ നവീകരിച്ച മുഖവാരത്തിന്റെ കൂദാശ. വൈകിട്ട് 6.30ന് സന്ധ്യപ്രാർത്ഥന, പ്രസംഗം. 26 മുതൽ 29 വരെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് കുർബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം. 30ന് രാവിലെ 7.45ന് വികാരി ഫാ. ഗീവർഗീസ് അരീക്കൽ കൊടിയേറ്റും. എട്ടിന് പ്രഭാത പ്രാർത്ഥന. 8.30ന് കുർബാന. 10ന് ധൂപപ്രാർഥന, തമുക്ക് നേർച്ച എന്നിവ നടക്കും.
ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽ നിന്ന് ആഘോഷപൂർവം പള്ളിയിലേക്ക് കൊണ്ടു പോകൽ. എഴിന് സന്ധ്യാപ്രാർഥനയ്ക്ക് മർക്കോസ് മാർ ക്രിസോസ്‌റ്റമോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ നേതൃത്വം നൽകും. 9.30ന് പ്രത്യേക ധൂപപ്രാർഥന. തുടർന്ന് പ്രദക്ഷിണം.
പ്രധാന പെരുന്നാൾ ദിനമായ രണ്ടാം തീയതി രാവിലെ 11ന് ധൂപപ്രാർഥന, പ്രദക്ഷിണം, തമുക്ക് നേർച്ച, നേർച്ചസദ്യ. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന. 3ന് കുർബാനക്ക് ശേഷം രാവിലെ 9ന് കൊടിയിറക്കൽ നടക്കും. സഹവികാരി തൈപ്പറമ്പിൽ എൽദോ, ട്രസ്റ്റിമാരായ എ.വി. ജോൺസൺ, ജോസ് പി. വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |