
തിരുവനന്തപുരം: പോളിയോ ബാധിച്ച് അരയ്ക്ക് താഴെ പൂർണമായി ചലനശേഷി നഷ്ടപ്പെട്ടയാൾക്ക് ഭാഗ്യക്കുറി വിറ്റ് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. വീടില്ലാത്തതിനാൽ അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് കഴിയുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അനിൽകുമാറിന് മുച്ചക്രവാഹനവും ലൈഫ് പദ്ധതിയിൽ വീടും ഭാഗ്യക്കുറി വിൽക്കാനുള്ള ധനസഹായവും അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വികലാംഗക്ഷേമ കോർപ്പറേഷൻ എം.ഡിക്കുമാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |